വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു.
Happy Birthday to our Beloved Aboon Most. Rev. Dr. Yoohanon Mar Theodosius.
ഫെബ്രുവരി 14, 15,16, തീയതികളിൽ വാഴപ്പിള്ളി ബിഷപ്പ്സ് ഹൗസിനോട് ചേർന്നുള്ള മാർ ഈവാനിയോസ് നഗറിൽവച്ച് നടത്തപ്പെടുന്ന 6-ാമത് മൂവാറ്റുപുഴ ബൈബിൾ കൺവെൻഷന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം മൂവാറ്റുപുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ജനറൽ റൈറ്റ്. റവ. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ജോസ്ന എസ്.ഐ.സി വൈദികർ, സന്യസ്തർ, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ ഇരുപത്തിരണ്ടാം സ്ഥാപന ദിനവും ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള രൂപതാതല ഉദ്ഘാടനവും, രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തായുടെ നാമഹേതുക തിരുനാളും സംയുക്തമായി സംഘടിപ്പിച്ചു.
മൂവാറ്റുപുഴ രൂപത സെന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ബിഷപ്പ് ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായും രൂപതയിലെ വൈദികരും സഹകാർമ്മി കരായി. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി കത്തീഡ്രലിൽ ജൂബിലി വാതിൽ തുറന്നും, ജൂബിലി വിളക്ക് തെളിയിച്ചും ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. അനുമോദന സമ്മേളനത്തിൽ മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്ത,
മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ശ്രീ. മാത്യു കുഴൽ നാടൻ എം.എൽ.എ, ശ്രീ. അനൂപ് ജേക്കബ് എം.എൽ.എ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ.എൽദോസ് ഏബ്രഹാം, മറ്റു ജനപ്രതിനിധികൾ,
സന്യസ്തർ, പ്രേഷിത സംഘടനങ്ങളുടെ ഭാരവാഹികൾ, അല്‌മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മൂവാറ്റുപുഴ ഭദ്രാസനത്തിലെ ദിവ്യകാരുണ്യ വർഷ സമാപനവും ദിവ്യകാരുണ്യ കോൺഗ്രസും 2024 നവംബർ പതിനാറാം തീയതി പീച്ചി ദർശന കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. ദൈവശാസ്ത്ര സമ്മേളനം , രൂപതാ അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവിന്റെയും മറ്റു പിതാക്കന്മാരുടെയും കാർമികത്വത്തിലുള്ള സമൂഹ ബലി, പൊതുസമ്മേളനം , ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ 25 വർഷവും അതിലധികവും തുടർച്ചയായി മദ്ബഹായിൽ ശുശ്രൂഷ ചെയ്തിട്ടുള്ളവർക്കുള്ള ആദരം ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടത്തപ്പെട്ടു. ദൈവശാസ്ത്ര സമ്മേളനത്തിനും സെമിനാറിനും ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ.ജോളി കരിമ്പിൽ, ഫാ.വർഗീസ് മഠത്തിക്കുന്നത് എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അംഗമായ പൂന കട്കി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായിക്ക് രൂപതയുടെ സ്നേഹാദരവ് നൽകി. 25 വർഷവും അതിലധികവും ശുശ്രൂഷ ചെയ്തവർക്കുള്ള ആദരവും ഈ അവസരത്തിൽ നൽകി.
രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിലെ വൈദികർ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, ഭദ്രാസന അജപാലന സമിതി അംഗങ്ങൾ, ഭക്തസംഘടനകളുടെ ഭദ്രാസന - മേഖല ഭാരവാഹികൾ, ഇടവക ട്രസ്റ്റി സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ രൂപതയുടെ കീഴിൽ വിലങ്ങന്നൂരിൽ നിർമ്മാണം പൂർത്തീകരിച്ച ദർശന കൺവെൻഷൻ സെന്ററിന്റെ കൂദാശ അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്തായും അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തായും ചേർന്ന് നിർവഹിച്ചു. റവന്യൂ മന്ത്രി കെ. രാജൻ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് മൂവാറ്റുപുഴ രൂപത ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി അധ്യക്ഷത വഹിച്ചു. മുൻ രൂപതാധ്യക്ഷൻ എബ്രഹാം മാർ ജൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജനറാൾ തോമസ് ഞാറക്കാട്ടിൽ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, മറ്റ് വാർഡ് മെമ്പർമാരായ ഷൈജു കുരിയൻ, കെ.പി ചാക്കോച്ചൻ, രേഷ്മ സജീഷ്, പുത്തൂർ പഞ്ചായത്ത് മെമ്പർ ഷാജി വാരപ്പെട്ടി, ഫാ. ജോസഫ് കുടിലിൽ, ട്രസ്റ്റി റോയ് നൈനാൻ, കമ്മിറ്റിയംഗങ്ങൾ, ഇടവകാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. 9500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1000 പേരെ ഉൾക്കൊള്ളുന്ന എയർകണ്ടീഷൻഡ് ഹാളാണ് കൺവെൻഷൻ സെന്ററിന്റെ മുഖ്യ ആകർഷണം. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. കൺവെൻഷൻ സെന്ററിന്റെ പണികൾക്ക് തുടക്കം കുറിച്ച ബഹുമാനപ്പെട്ട തോമസ് വെട്ടിക്കാട്ടിൽ അച്ഛനെയും ഈ അവസരത്തിൽ നന്ദിയോട് കൂടെ ഓർക്കുന്നു.
മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തായിക്ക് മെത്രാഭിഷേക വാർഷിക ദിനത്തിന്റെ ഹൃദയ നിർഭരമായ പ്രാർത്ഥനാശംസകൾ.